കുവൈത്ത് സിറ്റി: കുവൈത്തിൽ 15 വയസ്സുകാരിയായ പെൺകുട്ടി 14 നില കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഫിൻറാസിലായിരുന്നു ദാരുണമായ സംഭവം . സഹപാഠികളുടെ പീഡനം സഹിക്കവയ്യാതെ ആണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ ഏഷ്യൻ വംശജയായ അമ്മ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവരം ലഭിച്ചയുടൻ ഉടൻ സുരക്ഷാ, മെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും പെൺകുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. പോലീസ് ആത്മഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.