
ദുബായ്: കോവിഡിനെതിരെ അശ്രാന്ത പോരാട്ടം നടത്തിയ മുന്നണി പോരാളികള്‍ക്കും കുടുംബങ്ങള്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കും.അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്യ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്.
കൊവിഡ് കാലയളവില്‍ ജനങ്ങളുടെ ജീവൻ പരിരക്ഷിക്കുന്നതിന് അശ്രാന്ത പരിശ്രമങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കായിരിക്കും പരിഗണന. കൊവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കും. കൊവിഡിനെതിരായ പോരാട്ടത്തില്‍ സജീവ പങ്കാളിത്തം വഹിച്ച മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്കും ഈ തീരുമാനം അനുഗ്രഹമാവും. ഇവര്‍ക്ക് 10 വര്‍ഷത്തെ റെസിഡന്‍സി അനുവദിക്കുന്നതിലൂടെ അവരുടെ സേവനങ്ങളെ അംഗീകരിക്കുകയും അവര്‍ക്ക് ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍കുകയുമാണ് യുഎഇ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.