കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുൻകൂർ അപ്പോയിമെൻ്റ് ആവശ്യമില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം

0
18

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുൻകൂർ അപ്പോയിമെൻ്റ് ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം .രണ്ടാമത്തെ ഡോസ്‌ പൂർത്തിയാക്കി 6 മാസം പിന്നിട്ടവർക്കാണു ഈ സൗകര്യം ലഭിക്കുക. ബൂസ്റ്റർ ഡോസെടുക്കുന്നതിനായി മിഷ്‌റഫ് എക്‌സിബിഷൻ ഗ്രൗണ്ടിൽ സ്ഥിതി ചെയ്യുന്ന വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് എത്തണമെന്നും അധികൃതർ വ്യക്തമാക്കി .

കോവിഡ്‌ വ്യാപനം പരിമിതപ്പെടുത്താനും മികച്ച പ്രതിരോധ മാർഗങ്ങൾ നൽകാനുമുള്ള ലക്ഷ്യത്തോടെ നടത്തുന്ന ദേശീയ കാമ്പെയ്‌നിന്റെ ഭാഗമായാണു ഇതെന്നും കോവിഡ് വ്യാപനം ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.