റിയാദ്: സ്വന്തം നേട്ടത്തിനോ മറ്റ് തൊഴിലുടമകൾക്ക് വേണ്ടിയോ ജോലി ചെയ്യാൻ തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമകൾ ശിക്ഷിക്കപ്പെടുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ.പരമാവധി ആറ് മാസം തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് സൗദി വാർത്താ ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു.കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി അഞ്ച് വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് നിരോധനം നേരിടേണ്ടിവരുമെന്നും കുറ്റക്കാരനായ തൊഴിലുടമ പ്രവാസിയാണെങ്കിൽ അവരെ നാടുകടത്തുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വ്യക്തമാക്കി.തൊഴിൽ നിയമ ചട്ടങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് പിഴ വർധിപ്പിക്കും.സ്വയം തൊഴിൽ ചെയ്യുന്ന പ്രവാസിയെ ജയിൽ ശിക്ഷയും പിഴയും അടച്ചതിന് ശേഷം നാടുകടത്തും.
Home Middle East ജീവനക്കാരെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്ന പ്രവാസി തൊഴിലുടമകളെ നാടുകടത്തുമെന്ന് സൗദി