209ൽ പരം മരുന്നുകൾക്ക് വില കുറച്ച് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, രക്തം കട്ടിയാകൽ മുതലായ രോഗങ്ങൾക്കുള്ള 209ൽ പരം മരുന്നുകൾക്ക് വില കുറച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച് ആരോഗ്യമന്ത്രി അഹമ്മദ് അൽ-അവാദി. വിവിധയിനം ആൻറിബയോട്ടിക് , ആൻറികൺവൾസ് ഔഷധങ്ങളും വില കുറച്ചവയുടെ പട്ടികയിൽ ഉൾപ്പെടും. പുതിയ തീരുമാനമനുസരിച്ച് ചില മരുന്നുകൾ നിലവിലുള്ള വിലയെക്കാൾ 60 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.