7 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ കുവൈത്തിൽ കുടുംബ, സന്ദർശ്ശക, ജോലി വിസ നിരോധനം തുടരും

0
41

കുവൈത്ത്‌ സിറ്റി : പാക്കിസ്ഥാൻ, ബംഗ്ലാദേശ്‌ ഇറാൻ, സിറിയ, ഇറാഖ്‌, യമൻ, സുഡാൻ എന്നീ 7 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ കുവൈത്തിൽ കുടുംബ, സന്ദർശ്ശക, ജോലി വിസ നിരോധനം തുടരും.ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതിയോട്‌ കൂടി മാത്രമേ ഈ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക്‌ എന്റ്രി വിസകളും അനുവദിക്കുകയുള്ളൂ

ഓൺ അറൈവൽ വിസ അനുവദിക്കുന്നത്‌ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിർത്തി വെച്ചു. 53 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു ഈ സൗകര്യം ഉണ്ടായിരുന്നത്‌. ഇവർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റ്‌ വഴി മുൻ കൂറായി വിസ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇതോടൊപ്പം രാജ്യത്തെ അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റും അപ്ലോഡ്‌ ചെയ്യണം.

സന്ദർശ്ശക, കുടുംബ, ജോലി വിസ നിരോധനം തുടരും.ഈ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക്‌ ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതിയോട്‌ കൂടി മാത്രമേ എല്ലാ വിധ എന്റ്രി വിസകളും അനുവദിക്കുകയുള്ളൂ. ഇറാൻ, സിറിയ, ഇറാഖ്‌, യമൻ, സുഡാൻ എന്നിവയാണു കുവൈത്തിലേക്ക്‌ വിസ നിരോധനം നിലനിൽക്കുന്ന മറ്റു രാജ്യങ്ങൾ. അതേ സമയം ഓൺ അറൈവൽ വിസ അനുവദിക്കുന്നത്‌ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിർത്തി വെച്ചു. 53 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു ഈ സൗകര്യം ഉണ്ടായിരുന്നത്‌. ഇവർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റ്‌ വഴി മുൻ കൂറായി വിസ അപേക്ഷ സമർപ്പിക്കേണ്ടതാണു. ഇതോടൊപ്പം രാജ്യത്തെ അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റും അപ്ലോഡ്‌ ചെയ്യേണ്ടതാണു.