ദീപാവലി ആഘോഷങ്ങളുടെ നിറച്ചാർത്തുമായി എക്സ്പോ 2020

0
26

ദുബായ്: എക്സ്‌പോ 2020യിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കാണ് തിരി തെളിഞ്ഞത്. വെള്ളിയാഴ്ച വരെ നടക്കുന്ന ആഘോഷപരിപാടികളിലായി ലൈവ് സംഗീത – നൃത്ത പരിപാടികൾ , സിനിമ , ഫുഡ് ഫെസ്റ്റിവൽ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യൻ പവിലിയൻ ഇന്ററാക്ടിവ് മ്യൂസിക്കൽ എൽ.ഇ.ഡി. രംഗോലിയാണ് തയ്യാറാക്കിയിരിക്കുന്നത്. നവംബർ നാലിനു ബോളിവുഡ് പിന്നണി ഗായകൻ വിപുൽ മെഹ്ത്ത , സലിം -സുലൈമാൻ മർച്ചന്റ് എന്നിവരുടെ സംഗീത പരിപാടിയും ഉത്സവത്തിന് മാറ്റു കൂട്ടും. ദുബായ് മില്ലേനിയം ആംഫിതീയറ്ററിൽ നവംബർ അഞ്ചിനു ഹിന്ദി ബാൻഡ് ധ്രുവ് പരിപാടി അവതരിപ്പിക്കും. ഇന്ത്യയുടെ റാപ് സെൻസേഷൻ ആയ ബാദ്ഷാ നവംബർ നാലിനു ജൂബിലി സ്റ്റേജിൽ പരിപാടി അവതരിപ്പിക്കും. എക്സ്‌പോ യിലെ ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ദീപാവലി സ്പെഷ്യൽ വിഭവങ്ങളുടെ രുചി കൂട്ടും ആസ്വാദകർക്കായി ഉണ്ടാകും.