കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. 2019/2020, 2022-2023 വർഷങ്ങളിലെ പഞ്ചവത്സര പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ള 3.356 ബില്യൺ ദിനാറിൽ നിന്ന് ഏകദേശം 876.8 ദശലക്ഷം ദിനാർ അല്ലെങ്കിൽ 26.1 ശതമാനമായാണ് ബജറ്റ് വെട്ടിക്കുറച്ചത് . പദ്ധതികൾക്കുള്ള ചെലവ് ചുരുക്കൽ പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, കോവിഡ് -19 വ്യാപനത്തിന് സാഹചര്യത്തിൽ പുനർമൂല്യനിർണയം നടത്തേണ്ട ചില പദ്ധതികൾ താൽക്കാലികമായി നിർത്തിവച്ചതും ഈ ഇടിവിന് കാരണമായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.