കുവൈത്ത് സിറ്റി: കടൽമാർഗം കുവൈത്തിലേക്ക് അനധികൃതമായി 20 കിലോ മെത്ത് (ഷാബു) കടത്താൻ ശ്രമിച്ച രണ്ട് ഏഷ്യക്കാരെ കുവൈത്ത് കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. കുവൈറ്റ് തീരത്തേക്ക് ബോട്ട് പ്രവേശിക്കുന്നതായി റഡാർ സിസ്റ്റത്തിൽ കണ്ടെത്തിയതിനെ തുടർന്ന്, നാവിക പട്രോളിംഗ് വിഭാഗം ബോട്ട് തടഞ്ഞു രണ്ട് ഏഷ്യക്കാരാണ് ബോട്ടിലുണ്ടായിരുന്നത്, സുരക്ഷാ ഉദ്യോഗസ്ഥർ വോട്ട് പരിശോധിച്ചതിൽ നിന്നും 20 കിലോ മെത്ത് അടങ്ങിയ പ്ലാസ്റ്റിക് കാൻ കണ്ടെത്തി.
പിടികൂടിയ മയക്കുമരുന്ന് സഹിതം അവരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു, ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കും.