60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളിൽ നിന്നും 500 ദിനാർ വാർഷിക ഫീസ് ഈടാക്കി റസിഡൻസി പുതുക്കി നൽകും

0
40

കുവൈത്ത് സിറ്റി: ഇന്നു ചേർന്ന പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ബോർഡ് യോഗം 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിന് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കി.
പ്രസ്തുത വിഭാഗത്തിൽ പെടുന്ന പ്രവാസികൾക്ക് സ്വകാര്യ ആരോഗ്യ ഇൻഷുറൻസിന് പുറമേ 500 ദിനാർ വാർഷിക ഫീസ് ഈടാക്കി റസിഡൻസി പുതുക്കി നൽകാനുള്ള പ്രമേയം യോഗത്തിൽ അംഗീകരിച്ചു, 1,200 ദീനാറിൻറെ സ്വകാര്യ ആരോഗ്യ സമഗ്ര ഇൻഷുറൻസാണ് ഏർപ്പെടുത്താൻ നിശ്ചയിച്ചിരിക്കുന്നത്. 60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് പ്രതിവർഷം 1,700 ദിനാർ നൽകി റസിഡൻസി പുതുക്കാം.