P AM പ്രവാസികൾക്ക് നൽകുന്ന വിവിധ സേവനങ്ങൾക്ക് ഫീസ് വർദ്ധിപ്പിക്കാൻ ആലോചിക്കുന്നു

0
32

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മാനവവിഭവശേഷി അതോറിറ്റി പ്രവാസികൾക്ക് നൽകുന്ന സേവനങ്ങൾക്ക് ഫീസ് വർദ്ധിപ്പിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. തൊഴിൽ അനുമതി രേഖ പുതുക്കുന്നത് ഉൾപ്പെടെ മുഴുവൻ സേവനങ്ങൾക്കും 500 ശതമാനത്തിൽ അധികം ഫീസ്‌ വർദ്ധിപ്പിക്കാനാണ് ആലോചിക്കുന്നത്.
ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട്‌ ചെയ്തു. മറ്റു ഗൾഫ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ കുവൈത്തിലാണ് സർക്കാർ സേവനങ്ങൾക്ക്‌ ഏറ്റവും കുറഞ്ഞ ഫീസ്‌ ഈടാക്കുന്നത്.

തൊഴിൽ അനുമതി രേഖ പുതുക്കുന്നതിനു പ്രതിവർഷം 10 ദിനാറാണു നിലവിലെ നിരക്ക്‌. വർദ്ധനവ്‌ നടപ്പിലായാൽ ഇത്‌ ഒറ്റയടിക്ക്‌ 50 ദിനാർ ആയി ഉയരും. അടുത്ത വർഷം മുതൽ വർദ്ധനവ്‌ നടപ്പിലാക്കുമെന്നാണു സൂചന. അതോടൊപ്പം സുപ്രധാനമായ മറ്റൊരു തീരുമാനമാണ് മാനവ ശേഷി സമിതിയുടെ തീരുമാനങ്ങളുടെ നിയമനിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ ഫത്വ ലെജിസ്ലേറ്റീവ്‌ സമിതിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുക എന്നത് . വാണിജ്യ-വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാന്റെ നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്