വരുന്ന ആഴ്ച മുതൽ കുവൈത്തിൽ രാത്രിയിൽ താപനില കുറയും

0
29

കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തയാഴ്ച പകൽ സമയത്ത് താപനില 32 ഡിഗ്രിയിൽ താഴെയായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു.പകൽ സമയത്ത് തീരപ്രദേശങ്ങളിലെ താപനില 27 ഡിഗ്രി സെൽഷ്യസും നഗരത്തിൽ 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും. രാത്രിയിൽ തണുത്ത കാലാവസ്ഥയായിരിക്കും, മരുഭൂമി പ്രദേശങ്ങളിൽ താപനില 16 മുതൽ 19 വരെയും നഗരത്തിൽ 21 മുതൽ 25 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.