കുവൈത്തിൽ 21 ൽ അധികം സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് പൂട്ടു വീഴും

0
15

കുവൈത്ത് സിറ്റി: 21-ലധികം സോഷ്യൽ സമൂഹമാധ്യമ അക്കൗണ്ടുകൾ താൽക്കാലികമായി റദ്ദുചെയ്യാൻ സാമൂഹികകാര്യ, വികസന മന്ത്രാലയം കമ്മ്യൂണിക്കേഷൻസ് കമ്മീഷനോട് ആവശ്യപ്പെട്ടതായി അൽ-സെയാസ്സ ദിനപത്രം  റിപ്പോർട്ട് ചെയ്തു. അനധികൃത ധനസമാഹരണ കാമ്പെയ്‌നുകൾ നടത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണിത്. സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് ഒപ്പം  ടെലിഫോൺ നമ്പറും റദ്ദ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.  മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന് തെളിയിക്കപ്പെട്ടാൽ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ടെലിഫോൺ നമ്പറുകളും കമ്മിഷന് ബ്ലോക്ക് ചെയ്യാൻ കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. മുൻകാലങ്ങളിൽ, അത്തരം ലംഘനങ്ങൾ നടത്തുന്നവരെ ഉത് ആവർത്തിക്കില്ലെന്ന് എഴുതി വാങ്ങുകയായിരുന്നു ചെയ്തതെങ്കിൽ;  ഇപ്പോൾ, അവരെ നേരിട്ട് പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയാണ്.