കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തിൽൽ ഭാഗിക കർഫ്യൂ നടപ്പാക്കിയതിൻ്റെ ആദ്യദിനം 21 പേർ അറസ്റ്റ്. കർഫ്യൂ നിയമം ലംഘിച്ച വരും ഹോം ക്വാറൻ്റൈൻ ലംഘിച്ചവരും ആണ് അറസ്റ്റിലായത് . ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘകരിൽ 15 പേർ പൗരന്മാരും ബാക്കി 6 പേർ പ്രവാസികളും ആണ്