കുവൈത്തിലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തയാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

0
25

കുവൈത്ത്‌ സിറ്റി : കഴിഞ്ഞദിവസം കുവൈത്തിലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തയാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതായി എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. ആയതിനാൽ പരിപാടിയിൽ പങ്കെടുത്ത എല്ലാവരും പ്രതിരോധ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അറിയിച്ചു . നിലവിലെ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ
എംബസിയിൽ ക്രമീകരിച്ച എല്ലാ പൊതു പരിപാടികളും നിർത്തിവെച്ചതായും, എന്നാൽ പൊതു ജനങ്ങൾക്കായുള്ള സേവനങ്ങൾ തുടരുമെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി