കുവൈത്ത് – സൗദി സംയുക്ത ലഹരിമരുന്ന് വേട്ട

0
31

കുവൈത്ത് സിറ്റി: കുവൈത്ത് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ, സൗദി അറേബ്യയിലെ ജനറൽ ഡയറക്‌ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളുമായി സഹകരിച്ച് നടത്തിയ രിശോധനയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്നു ശേഖരം പിടികൂടി. സുഗന്ധദ്രവ്യങ്ങളും പയറുവർഗങ്ങളും അടങ്ങിയ ഒരു കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച 1,700 ദശലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളുടെ (ക്യാപ്റ്റഗൺ) ശേഖരമാണ് പിടിച്ചെടുത്തത്. ഒരു അറബ് രാജ്യത്ത് നിന്ന് ജിദ്ദ തുറമുഖം വഴി സൗദി അറേബ്യയിലേക്കു കണ്ടെയ്നർ കടത്താനായിരുന്നു ശ്രമം. ഇതൊക്കെ കയറ്റുമതി ചെയ്തയാളെ ജിദ്ദയിൽ വെച്ച് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.