ഖുറാൻ വാക്യങ്ങൾ കാലിൽ പച്ചകുത്തിയ സംഭവം; പ്രവാസി യുവതിക്ക് ജാമ്യം

0
45

കുവൈത്ത് സിറ്റി: ഖുറാൻ വാക്യങ്ങൾ കാലിൽ പച്ചകുത്തി മത നിന്ദ നടത്തി എന്ന കേസിൽ ബ്രിട്ടീഷ് യുവതിക്ക് ജാമ്യം. ടാറ്റൂ നീക്കം ചെയ്യുമെന്ന് എഴുതി നൽകിയതിനെ തുടർന്നാണ് വിട്ടയച്ചത്.കഴിഞ്ഞ ദിവസമാണ് സ്കൂൾ അധ്യാപികയായ യുവതിയെ മതനിന്ദ കുറ്റം ചുമത്തി പിടികൂടിയത്. കുവൈത്തിലേക്ക് വരുന്നതിന് രണ്ടു വർഷം മുൻപായിരുന്നു പച്ചകുത്തിയതെന്നും, ഇവ ഖുറാനിലേത് ആണെന്ന് അറിയില്ലായിരുന്നു എന്നുമാണ് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.