കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് പിസിആർ നെഗറ്റീവ് പരിശോധന റിപ്പോർട്ട് വേണമെന്ന നിബന്ധനയിൽ നിന്ന് കുവൈത്ത് അംഗീകരിച്ച വാക്സിൻ 2 ഡോസും പൂർത്തിയാക്കിയ യാത്രക്കാരെ ഒഴിവാക്കാൻ ആലോചന നടക്കുന്നു.രാജ്യത്തെ ആരോഗ്യ സ്ഥിതി അനുദിനം മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിലാണു ഇത് പരിഗണിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പഠനം നടത്തിയ ശേഷം മാത്രമേ ഇത് പ്രാവർത്തികമാക്കുകയുള്ളൂ
അതേ സമയം രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി 5, 6 മാസങ്ങൾ പിന്നിട്ടവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുന്നോട്ട് വരണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. 5 വയസ്സ് മുതൽ 12 വയസ്സ് വരെ പ്രായമായ കുട്ടികളുടെ വാക്സിനേഷൻ നടപടികൾ പുരോഗമിക്കുകയാണ് .