കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽരഹിതരായ അമ്മമാർക്ക് (സ്വദേശി) മാസശമ്പളം നൽകാനുള്ള നിർദ്ദേശത്തിന് കുവൈത്ത് നാഷണൽ അസംബ്ലിയിലെ വനിതാ കുടുംബക്ഷേമ സമിതി അംഗീകാരം നൽകി. കുട്ടികളുള്ള തൊഴിൽ രഹിതരിയ കുവൈത്തി അമ്മമാർക്ക് 500 ദിനാർ മുതൽ 750 ദിനാർ വരെ പ്രതിമാസ ശമ്പളം വൈകാതെ തന്നെ ലഭിക്കുമെന്ന് അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു.യൂണിവേഴ്സിറ്റി ബിരുദമുള്ള അമ്മമാർക്ക് 750 ദിനാറും ഡിപ്ലോമയുള്ളവർക്ക് 600 ദിനാറും ലഭിക്കും. അതേസമയം, ഹൈസ്കൂൾ പൂർത്തിയാക്കാത്ത അമ്മമാർക്ക് 500 ദിനാർ ലഭിക്കുമെന്നും പത്രം റിപ്പോർട്ട് ചെയ്തു. എംപി ഖലീൽ അൽ സാലിഹ് ആയിരുന്നു ഇതു സംബന്ധിച്ച നിർദേശം പാർലമെൻറിൽ മുന്നോട്ടുവെച്ചത്.