കുവൈത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ മെറ്റേർണിറ്റി ഹോസ്പിറ്റൽ വരുന്നു

0
8

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുതായി നിർമ്മിക്കുന്ന മെറ്റേണിറ്റി ഹോസ്പിറ്റൽ ഫീൽഡിൽ പൊതുമരാമത്ത് മന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയുമായ ഡോ. റാണ അൽ ഫാരിസ് സന്ദർശനം നടത്തി.നേരത്തെ ഉണ്ടായിരുന്ന മെറ്റേണിറ്റി ഹോസ്പിറ്റലിന് എതിർ വശത്തായി സബാഹ് മെഡിക്കൽ ഏരിയയിലാണ് പുതിയ ഹോസ്പിറ്റൽ നിർമ്മിക്കുന്നത്. രാജ്യത്തെ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ പ്രോജക്ടാണ് ഇത്.
220.7 മില്യൺ ദിനാർ ചെലവിട്ട് അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന പുതിയ അശുപത്രിയിൽ 780 കിടക്കകൾ, 121 തീവ്രപരിചരണ വിഭാഗ കിടക്കകൾ, 81 ഒപി ക്ലിനിക്കുകൾ, 60 ഡെലിവറി റൂമുകൾ, 27 ഓപ്പറേഷൻ റൂമുകൾ എന്നിവയുണ്ട്
357,340 ചതുരശ്ര മീറ്ററിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.