കുവൈത്തിൽ ദന്തഡോക്ടർ ആക്രമിച്ചെന്ന പരാതിയുമായി അധ്യാപിക

0
26

കുവൈത്ത് സിറ്റി: ദന്തഡോക്ടർ ആക്രമിച്ചെന്ന പരാതിയുമായി കുവൈത്തിൽ സ്കൂൾ അധ്യാപക പോലീസിനെ സമീപിച്ചു. ജഹറ യിൽ പ്രവർത്തിക്കുന്ന ദന്ത ക്ലിനിക്കിലെ കുവൈത്ത് സ്വദേശിനിയായ ഡോക്ടർക്കെതിരെ ആണ് പരാതി. ക്ലിനിക്കിനുള്ളിൽ വച്ച് ഡോക്ടറുമായി അഭിപ്രായവ്യത്യാസമുണ്ടായെന്നും രൂക്ഷമായ തർക്കത്തിനിടെ മർദിച്ചതായുമാണ് അധ്യാപിക പരാതിയിൽ പറയുന്നത്. ശരീരത്തിൽ മുറിവേറ്റ അതിൻറെ മെഡിക്കൽ രേഖകളും അവർ പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. കുറ്റാരോപിതരായ ഡോക്ടർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.