കുവൈത്ത് സിറ്റി: ജോലിസ്ഥലത്തുണ്ടായ വാക്കുതർക്കത്തെതുടർന്ന് പ്രവാസി യുവതി കുവൈത്തിൽ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഫിലിപ്പീൻസ് സ്വദേശിനിയായ യുവതിയാണ് കെട്ടിടത്തിലെ പതിനെട്ടാം നിലയിൽനിന്ന് നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇവർ ജോലിചെയ്യുന്ന ദന്ത ക്ലിനിക്കിലെ മറ്റൊരു തൊഴിലാളിയുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തത് എന്ന് ദൃസാക്ഷികൾ പൊലീസിന് മൊഴി നൽകി.