കുവൈത്ത് സിറ്റി:ഹൈവേയിൽ എല്ലാതരം ഡെലിവറി ബൈക്കുകളും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് വന്നതിനുശേഷവും ഇത് പാലിക്കപ്പെടാതെ സാഹചര്യത്തിൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് പരിശോധന നടപടികൾ കർശനമാക്കി. ഇന്നലെ നടത്തിയ ക്യാംപെയിൻ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഇന്നലെ വൈകിട്ട് നടന്ന പരിശോധനയിൽ 180 ഡെലിവറി ബൈക്കുകളാണ് പിടികൂടിയത്.