കുവൈത്തിലെ സൂഖ് മുബാറക്കിയയിലെ പൊതു ശൗചാലയങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും

0
17

കുവൈത്ത് സിറ്റി: സന്ദർശകരുടെ സൗകര്യം കണക്കിലെടുത്ത് സൂഖ് മുബാറക്കിയയിലെ പൊതു ടോയ്‌ലറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന്
കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ക്യാപിറ്റൽ ആൻഡ് ജഹ്‌റ ഗവർണറേറ്റ് കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ. ഫൈസൽ സാദിഖ് വ്യക്തമാക്കി.ഇതു സംബന്ധിച്ചു മുനിസിപ്പാലിറ്റി നടത്തിയ പഠന റിപ്പോർട്ടും ഫൈസൽ സാദിഖ് അവതരിപ്പിച്ചു. പ്രദേശത്തെ ശുചിത്വ നിലവാരത്തെക്കുറിച്ചുള്ള വിവരങ്ങൾ നേടുന്നതിനും മാർക്കറ്റിലെ ടോയ്‌ലറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള സാധ്യത പഠിക്കുന്നതിനുമായി നഗരസഭാ കൗൺസിലിലെ ചില അംഗങ്ങൾക്കൊപ്പം ഈ ആഴ്ച ആദ്യം മാർക്കറ്റ് സന്ദർശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. അവിടെ ടോയ്‌ലറ്റുകളുടെ കുറവുണ്ടെന്ന് സാദിഖ് സൂചിപ്പിച്ചു, പ്രത്യേകിച്ചും നിലവിലുള്ളവയിൽ മൂന്നെണ്ണം അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ മുനിസിപ്പാലിറ്റി അടച്ചുപൂട്ടിയിരിക്കുകയാണ്.