കുവൈത്ത് – യുഎഇ വ്യോമഗതാഗത സേവനങ്ങൾ വൈകാതെ തന്നെ പൂർണമായി പുന:സ്ഥാപിക്കും

0
20

കുവൈത്ത് സിറ്റി: കുവൈത്ത്, യുഎഇ സിവിൽ ഏവിയേഷൻ വകുപ്പ് ഡയറക്ടർമാരുടെ യോഗം ബുധനാഴ്ച കുവൈത്തിൽ നടന്നു.2015ലെ വ്യോമഗതാഗത കരാറിന് അനുസൃതമായി ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യോമഗതാഗത സേവനങ്ങൾ പൂർണമായി പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ സുഗമമാക്കുന്നതിനായി പദ്ധതി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗം.
യോഗത്തിൽ കുവൈറ്റിലെ UAE അംബാസഡർ ഡോ. മതർ ഹമീദ് അൽ നെയാദി, എമിറേറ്റ്സ് ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് സെയ്ഫ് അൽ സുവൈദി എന്നിവരും കുവൈത്തിനെ പ്രതിനിധീകരിച്ച് ഡയറക്‌ടേറ്റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ-അലി, എൻജിനീയർ യൂസഫ് സുലൈമാൻ അൽ-ഫൗസാൻ എന്നുവരും പങ്കെടുത്തതായി, അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.