കുവൈത്തിലെ 5 പ്രദേശങ്ങളെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റും

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ എൻവയോൺമെന്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് – പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സുമായി (PAAAFR) സഹകരിച്ച്
രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള അഞ്ച് പ്രദേശങ്ങളെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാൻ പദ്ധതിയിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉം ഖദീർ, ഖബാരി അൽ-അവസം, കിഴക്കൻ ജഹ്‌റ, അൽ-ലിയ, അൽ-ഷഖയ എന്നിവയാണ് തെരഞ്ഞെടുത്ത പ്രദേശങ്ങൾ. ഇടങ്ങളിലെ കന്നുകാലി തൊഴുത്തുകളുടെ ഉടമകൾക്ക് എത്രയും പെട്ടെന്ന് പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകാൻ നിർദ്ദേശം അധികൃതർ നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായി വേലികൾ സ്ഥാപിക്കുന്നത് അടക്കമുള്ള ആവശ്യ നടപടികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചു.