കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിക്ക് ശേഷം കുവൈത്തിൽ റിയൽ എസ്റ്റേറ്റ് മേഖല തിരിച്ചുവരവിൻ്റെ പാതയിൽ. വാണിജ്യ, നിക്ഷേപ മേഖലയിലെ ഉണർവാണ് മേഖലക്ക് കരുത്തായതെന്ന് റിയൽഎസ്റ്റേറ്റ് യൂണിയൻ പ്രതിനിധികളെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ റെസിഡൻഷ്യൽ മേഖലയിൽ ഇനിയും വേണ്ടത്ര ഉണർവ് ആയിട്ടില്ലെന്ന് റിയൽ എസ്റ്റേറ്റ് യൂനിയൻ വ്യക്തമാക്കുന്നു.
അതോടൊപ്പം കോവിഡ് പ്രതിസന്ധി മൂലം വൻ തകർച്ച നേരിട്ട സാമ്പത്തിക മേഖലക്ക് പിന്തുണ നൽകണമെന്നു പാർലമെൻറ് അംഗങ്ങൾ സർക്കാറിന് മുന്നിൽ ആവശ്യം ഉന്നയിച്ചിരുന്നു. അടുത്ത പാർലമെൻറ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുന്നതാണ്. തീരദേശത്തെ വിനോദ കേന്ദ്ര പദ്ധതികൾ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് വലിയ ആശ്വാസമാണെന്നും കോവിഡാനന്തരം ഇത്തരം വിവിധ പദ്ധതികൾ പുരോഗമിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.