കുവൈത്ത് സിറ്റി: ഈ അക്കാദമിക വര്‍ഷത്തില്‍ വിദേശികളായ അധ്യാപകരെ സ്വദേശിവത്കരണത്തിൽ നിന്ന് ഒഴിവാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്‌കൂള്‍ അധ്യാപകര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കായികാധ്യാപകര്‍ എന്നിവരെയാണ് ഒഴിവാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഈ തസ്തികയിലുള്ളവരെ മാറ്റി പകരം കുവൈത്ത് പൗരന്‍മാരെ നിയമിക്കില്ല. എന്നാൽ ഓഫീസുകളിലെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ പിരിച്ചുവിട്ടേക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ക്ക് ഇത്സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായുമാണ് മാധ്യമ വാർത്തകയിൽ പറയുന്നത് .
വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ ജോലികളില്‍ ആദ്യമായി കുവൈത്ത് പൗരന്‍മാരെ വേണം പരിഗണിക്കാൻ എന്നാണ് സിവിൽ സർവീസ് കമ്മീഷൻ നിർദേശം . അതിനുശേഷം വിദേശികളെ വിവാഹം ചെയ്ത കുവൈത്ത് സ്ത്രീകളുടെ മക്കളെ പരിഗണിക്കണം. തുടര്‍ന്ന് ജി.സി.സി പൗരന്‍മാര്‍, ബദവികള്‍, മറ്റ് അറബ് പൗരന്‍മാര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട് . രാജ്യത്ത് സ്വദേശികള്‍ക്കിടയില്‍ രൂക്ഷമായി തുടരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ നടപടികൾ കൊണ്ടുവരുന്നത്.