കുവൈത്ത് സിറ്റി: കുവൈത്തിൽ സ്പ്രിംഗ് ക്യാമ്പിനായി മരുഭൂമിയിൽ സൈറ്റ് ബുക്ക് ചെയ്യുന്നതിന് മുനിസിപ്പാലിറ്റി ഈടാക്കുന്ന ഫീസിൽ മാറ്റമില്ലെന്ന് സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി തലവൻ ഫഹദ് അൽ-ശാതിലി പറഞ്ഞു.ഫീസ് 100 ദിനാറായി കുറയ്ക്കാനുള്ള മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്, ഫീസ് കുറയ്ക്കാനുള്ള തീരുമാനത്തിന് മുനിസിപ്പൽകാര്യ മന്ത്രിയുടെ അംഗീകാരം ആവശ്യമാണ്, അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ നിലവിലെ ഫീസ് ഏവർക്കും ബാധകമാകും എന്നും അദ്ദേഹം പറഞ്ഞു.