ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; അക്രമിസംഘം സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ ലഭിച്ചു

0
24

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതത്തിൽ നിർണ്ണായക തെളിവ് ലഭിച്ചു. അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസി ടിവി ദ‍ൃശ്യങ്ങൾ ലഭിച്ചു. വെളുത്ത നിറത്തിലുള്ള പഴയ മോഡൽ മാരുതി 800 കാറിന്റെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. കാറിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ പൊലീസിനെ വിവരമറിയിക്കണം. 9497990095, 9497987146 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ച് വിവരം അറിയിക്കാവുന്നതാണ്.

അതേസമയം, സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് നേതൃത്വം നൽകുന്ന 34 അംഗ സംഘത്തെ രൂപീകരിച്ചതായി എഡിജിപി വിജയ് സാഖറേ അറിയിച്ചു. അതേസമയം സഞ്ജിത്തിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളിലൊരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കും. ദൃക്സാക്ഷിയും സഞ്ജിത്തിന്റെ ഭാര്യയുമായ അർഷിക നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കുന്നത്.