കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ കുവൈത്തിലെ റിക്കണൈസൻസ് റിസർച്ച് ആസ്ഥാനം സന്ദർശിച്ചു

0
24

കുവൈത്ത് സിറ്റി: കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ തൻ്റെ കുവൈത്ത് സന്ദർശന വേളയിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജിനൊപ്പം സ്വതന്ത്ര ചിന്താകേന്ദ്രമായ റിക്കണൈസൻസ് റിസർച്ചിന്റെ ആസ്ഥാനം സന്ദർശിച്ചു.അതിന്റെ സ്ഥാപകനും സിഇഒയുമായ അബ്ദുൽ അസീസ് അൽ-അഞ്ജേരി, ഡെപ്യൂട്ടി യൂസഫ് അൽ-ഗുസൈൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെയും കുവൈറ്റിന്റെയും ഭാവി സാധ്യതകൾ, ആവശ്യകതകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു ചർച്ചകൾ.