പോലീസ് ഉദ്യോഗസ്ഥർക്ക് പൂർണപിന്തുണയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
24

കുവൈത്ത് സിറ്റി: തോക്കുകൾ ഉൾപ്പെടെ ലഭ്യമായ എല്ലാ ഉപകരണങ്ങളും നിയമ പാലനത്തിനും സുരക്ഷയ്ക്കുമായി ഉപയോഗിക്കുന്ന ഏതൊരു പോലീസ് ഉദ്യോഗസ്ഥനൊപ്പവും കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഒപ്പോഴും നിലകൊള്ളുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫർരാജ് അൽ-സുഅബി പറഞ്ഞു. കുവൈറ്റ് ടിവിയിലെ സെക്യൂരിറ്റി ആൻഡ് സിറ്റിസൺ പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിലാണ് മേജർ ജനറൽ അൽ സുഅബി ഇക്കാര്യം പറഞ്ഞത്, അതേസമയം പോലീസ് ഉദ്യോഗസ്ഥൻ തന്റെ അധികാരം ദുരുപയോഗം ചെയ്യുകയും നിയമം ലംഘിക്കുകയും ചെയ്തതായി തെളിഞ്ഞാൽ, ഞങ്ങൾ അദ്ദേഹത്തിന് യാതൊരുവിധ പിന്തുണ നൽകുക ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും തരത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇരയാക്കപ്പെടുന്ന പൗരന്മാർക്കും പ്രവാസികൾക്കും പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു