5 അനധികൃത ഗാർഹിക തൊഴിലാളികൾക്ക് അഭയം നൽകിയ ഏഷ്യക്കാരൻ കുവൈത്തിൽ അറസ്റ്റിൽ

0
31

കുവൈത്ത് സിറ്റി: അഞ്ച് അനധികൃത ഗാർഹിക തൊഴിലാളികളെ പാർപ്പിക്കുകയും അവർക്ക് മണിക്കൂർ അടിസ്ഥാനത്തിൽ ജോലി കണ്ടെത്തി കൊടുക്കുകയും ചെയ്ത കുറ്റത്തിന് ഏഷ്യക്കാരനെ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇയാൾ ഉൾപ്പെടെ ആറു പേരെ നാടുകടത്തുന്നതിന് വേണ്ട നടപടികൾ കൈക്കൊണ്ടതായും അധികൃതർ വ്യക്തമാക്കി.