കുവൈത്ത് സിറ്റി: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ അതി നൂതന മാർഗങ്ങൾ മാഫിയകൾ ഉപയോഗിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമീപ രാജ്യത്തുനിന്നും ജീവനുള്ള ആടിൻറെ വയറ്റിൽ മയക്കുമരുന്ന് നിറച്ചാണ് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലിയുടെയും നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.