ഭരണഘടനാ ദിനം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി

0
29

കുവൈത്ത് സിറ്റി: ഇന്ത്യയുടെ ഭരണഘടനാ ദിനം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. രാഷ്ട്രപിതാവവ് മഹാത്മ ഗാന്ധിയുടെ പ്രതിമയിൽ അംബാസിഡർ സിബി ജോർജ് പുഷ്പങ്ങൾ അർപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. കുവൈത്തിലെ മുഴുവൻ അവൻ പ്രവാസി സമൂഹത്തെയും സംഘടന പ്രതിനിധികളെയും അദ്ദേഹം ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ലോകത്തിൽ രചിക്കപ്പെട്ടതിൽവച്ച് ഏറ്റവും ബൃഹത്തായ ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് അംബാസഡർ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിച്ച് കൊണ്ടാണ് പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത്. 26/11 രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരം അർപ്പിക്കുന്ന വിഡിയേയും ചടങ്ങിൽ കാണിച്ചു. തുടർന്ന് എംബസിയിൽ അംബാസഡറും പത്നി ജോയിസ് സിബിയും ചേർന്ന് ‘ഇന്ത്യയുടെ ഭരണഘടന നിർമാണം എന്ന വിഷയത്തിലുള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു.