കൊറോണ പുതിയ വകഭേദം; കുവൈത്തിലേക്ക്‌ വരുന്ന യാത്രക്കാർ ആവശ്യമായ പ്രതിരോധ നടപടികൾ പാലിക്കണമെന്ന് വ്യോമയാന അധികൃതർ

0
29

കുവൈത്ത്‌ സിറ്റി : ആഫ്രിക്കയിൽ കൊറോണ വൈറസിന്റെ പുതിയ വക ഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കുവൈത്തിലേക്ക്‌ വരുന്ന എല്ലാ യാത്രക്കാരും ആവശ്യമായ പ്രതിരോധ നടപടികൾ പാലിക്കണമെന്ന് വ്യോമയാന അധികൃതർ വ്യക്തമാക്കി.

ആരോഗ്യ മന്ത്രാലയം സ്ഥിതി ഗതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണു.വകഭേദം സംഭവിച്ച വൈറസ്‌ രാജ്യത്ത്‌ എത്തുന്നത്‌ തടയുവാൻ നിലവിലുള്ള നിയന്ത്രണങ്ങൾക്ക്‌ പുറമേ ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ ഏർപ്പെടുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ സ്ഥിതി ഗതികൾ അവലോകനം ചെയ്യുന്നതിനു ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ്‌ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്‌. അതേ സമയം പുതിയ സാഹചര്യത്തിൽ കുവൈത്ത്‌ വിമാന താവളത്തിൽ എത്തുന്ന യാത്രക്കാരുടെ പരിശോധനകൾ കർശ്ശനമാക്കി.