ഒമിക്രോണ്‍; ആരും രാജ്യം വിടരുതെന്ന നിർദ്ദേശവുമായി കുവൈത്ത്

0
25

കുവൈത്ത് സിറ്റി:  ഒമിക്രോണ്‍ വൈറസ് നേരിടുന്നതിൻറെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി  ആരും രാജ്യം വിടരുതെന്ന നിർദ്ദേശവുമായി കുവൈത്ത്. പൗരൻമാരും പ്രവാസികളും ഇത് നിർബന്ധമായും പാലിക്കണമെന്ന് നിര്‍ദേശിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്ത് ഒമിക്രോണ്‍ കണ്ടെത്തിയിട്ടില്ലെന്നും ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായും കുവൈറ്റ് അധികൃതര്‍ അറിയിച്ചു. വിദേശ യാത്ര ഒഴിവാക്കുന്നത് പുതിയ വകഭേദത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുമെന്ന് കുവൈറ്റി വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. അതേസമയം, രാജ്യത്ത് നിന്ന് യാത്ര ചെയ്യുന്നവര്‍ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായും പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.