മലയാളി കന്യാസ്ത്രീയെ ജലന്ധറിലെ കോണ്‍വെന്റില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

0
28

 

മലയാളിയായ കന്യാസ്ത്രീയെ  പഞ്ചാബിലെ ജലന്ധര്‍  രൂപത പരിധിയിലെ കോണ്‍വെന്റില്‍  ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തല  സ്വദേശിനിയായ അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്സി (31)യെയാണ് മരിച്ചത്. ഇക്കഴിഞ്ഞ നവംബർ 30 നായിരുന്നു സംംഭവം .  മേരി ആത്മഹത്യ ചെയ്തതായി സഭാ അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. . എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മരണത്തിൽ സംശയമുണ്ടെന്നും കാട്ടി പിതാവ് ജോണ്‍ ഔസേഫ് കളക്ടര്‍ക്ക് പരാതി നല്‍കി.