കുവൈത്ത് സിറ്റി : വിദേശത്ത് നിന്നും കുവൈത്തിലേക്ക് വരുന്ന മുഴുവൻ യാത്രക്കാർക്കും വിമാനതാവളത്തിൽ വെച്ച് പിസിആർ പരിശോധന നടത്താൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണു ഇത്തരമൊരു ആലോചന നടക്കുന്നതെന്ന് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.
.നിലവിൽ മുതിർന്ന പൗരന്മാർ, പ്രത്യേക പരിചരണം ആവശ്യമായവർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണു വിമാനതാവളത്തിൽ വെച്ച് പി. സി. ആർ. പരിശോധന നടത്തി വരുന്നത്.എന്നാൽ പുതിയ സാഹചര്യത്തിൽ രാജ്യത്ത് എത്തുന്ന യാത്രികരുടെ എണ്ണം കുറവാണു. വിമാനതാവളത്തിൽ പ്രവർത്തിക്കുന്ന നിലവിലുള്ള സ്വകാര്യ ലാബുകളുടെ എണ്ണം മുഴുവൻ യാത്രക്കാരുടെയും പി. സി. ആർ. പരിശോധന നടത്തുന്നതിനു പര്യാപ്തമാണു
അതേ സമയം രാജ്യത്ത് ഇത് വരെ ഒമിക്രോൺ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ് ആവർത്തിച്ചു വ്യക്തമാക്കി.പുതിയ വകഭേദത്തിന്റെ അപകട സാധ്യത എത്രത്തോളമാണെന്നു ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ഏജൻസികളിൽ നിന്ന് റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.