സമൂഹമാധ്യമത്തിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തു; കുവൈത്ത് സ്വദേശിനിക്ക് അഞ്ചുവർഷം കഠിനതടവ്

0
14

കുവൈത്ത് സിറ്റി: ഭർത്താവുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ക്ലിപ്പുകൾ കാമുകന് അയച്ചതിന് കുവൈറ്റ് യുവതിക്ക് രണ്ട് വർഷം തടവും 5,000 കെഡി പിഴയും ചുമത്തി കുവൈത്ത് കോടതി . സമൂഹമാധ്യമത്തിൽ ഫോളോവേഴ്സിനെ കൂട്ടുന്നതിനും പണം ലഭിക്കുന്നതിനും ആയിട്ടായിരുന്നു ആശാസ്യകരമല്ലാത്ത അല്ലാത്ത ഈ നടപടിയെന്ന് കോടതി നിരീക്ഷിച്ചു.2019 മുതൽ 2020 ഒക്ടോബർ 20 വരെയുള്ള കാലയളവിൽ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിച്ചതിനാണ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്. സ്ത്രീക്കും ഒപ്പം ഇവരുടെ കാമുകനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
സ്‌നാപ്ചാറ്റിലെ “ഈവ്സ് വേൾഡ്” അക്കൗണ്ടിന്റെ ഉടമയായ യുവതി, തന്റെ ഭർത്താവ് അറിയാതെ ഒന്നിലധികം തവണ ദൃശ്യങ്ങൾ ചിത്രീകരിച്ചതായും ഫോളോവേഴ്സിൻ്റെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഈ വീഡിയോകളും ചിത്രങ്ങളും അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാൻ കാമുകനെ പ്രേരിപ്പിച്ചതായും കുറ്റസമ്മതം നടത്തിയിരുന്നു.