കുവൈത്തിലെ സ്വകാര്യ സ്കൂളുകളിൽ അധ്യാപകരുടെയും ബസ് ഡ്രൈവർമാരുടെയും തുടങ്ങി ജീവനക്കാരുടെ കുറവുള്ളതായി റിപ്പോർട്ട്

0
28

കുവൈത്ത് സിറ്റി:വാണിജ്യ വിസ റസിഡൻസ് വിസകളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) തീരുമാനം സ്വകാര്യ കമ്മ്യൂണിറ്റി സ്‌കൂളുകൾ, പ്രത്യേകിച്ച് ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പിനോ സ്‌കൂളുകൾക്ക് കനത്ത പ്രതിസന്ധി സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ. അദ്ധ്യാപകർ, ബസ് ഡ്രൈവർമാർ, ക്ലീനർമാർ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, തുടങ്ങിയ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. രണ്ടാം സെമസ്റ്റർ ആരംഭിക്കുമ്പോഴേക്കും വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്കൂളുകൾ തയ്യാറായിരിക്കണം. ആളുകളുടെ കുറവുമൂലം സ്കൂളുകളുടെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണെന്ന് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു

ഓരോ സ്കൂളിനും മറ്റ് സ്കൂളുകളിൽ നിന്ന് വ്യത്യസ്‌തമായ സാഹചര്യങ്ങളാണുള്ളത്, കൂടാതെ വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്‌കൂളുകളുടെ പ്രവർത്തനം പൂർവസ്ഥിതിയിൽ ആക്കുന്നതിനായി എല്ലാ സൗകര്യങ്ങളും നൽകുകയും വാണിജ്യ വിസകൾ റസിഡൻസ് വിസയിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുകയും വേണം എന്നാ ആവശ്യമാണ് സ്വകാര്യ സ്കൂൾ അധികൃതർ മുന്നോട്ടുവയ്ക്കുന്നത് .