2,162 വ്യക്തികളുടെ പൗരത്വം കുവൈത്ത് റദ്ദാക്കും

0
22

കുവൈറ്റ് സിറ്റി: 2162 വ്യക്തികളുടെ പൗരത്വം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച് കുവൈറ്റ്. ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്‍റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ഈ വ്യക്തികളിൽ നിന്ന് ദേശീയത പിൻവലിക്കാനുള്ള തീരുമാനം ദേശീയ സുരക്ഷയും കുവൈറ്റ് പൗരത്വത്തിന്‍റെ സമഗ്രതയും സംബന്ധിച്ച വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. പൗരത്വം റദ്ദാക്കൽ കേസുകൾ അന്തിമ അനുമതിക്കായി ഇനി കുവൈറ്റ് കാബിനറ്റിലേക്ക് റഫർ ചെയ്യും.