“വേഗത്തിൽ പടരുന്ന വൈറസ് നമുക്കിടയിൽ നിലനിൽക്കുന്നത് നല്ല വാർത്തയാണെന്ന് ഞാൻ കരുതുന്നില്ല,” എന്ന് ഒമിക്രോൺ വിഷയത്തിൽ ഫൈസർ സിഇഒ ആൽബർട്ട് ബൗർല ദി വാൾ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.അതിവേഗം പടരുന്നു എന്നതിനർത്ഥം അത് കോടിക്കണക്കിന് ആളുകളിൽ ഉണ്ടാവുകയും മറ്റൊരു മ്യൂട്ടേഷൻ വരുകയും ചെയ്യാം എന്നാണ്.
ദക്ഷിണാഫ്രിക്കയിലെ അണുബാധയുടെ തരംഗത്തിൽ നിന്ന് ഇപ്പോൾ കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ പ്രയാസമാണെന്ന് ബൂർള മുന്നറിയിപ്പ് നൽകി. ദക്ഷിണാഫ്രിക്കക്കാരിൽ വെറും 5% പേർ 60 വയസ്സിനു മുകളിലുള്ളവരാണ്, ചെറുപ്പക്കാർക്ക് സാധാരണയായി കൊവിഡ് കേസുകൾ കുറവാണ്. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയിൽ എച്ച്ഐവി പോസിറ്റീവ് ആയ നിരവധി പേരുണ്ട് എന്നിരിക്കെ അത്തരക്കാരിൽ ഇത് കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവെച്ചേക്കും എന്നും അദ്ദേഹം പറഞ്ഞു.
പുതിയ കോവിഡ് വകഭേദത്തിൽ വൈറ്റ് ഹൗസ് ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ. ആൻറണി ഫൗസി പറഞ്ഞത് ഇപ്രകാരമാണ് – ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഒമിക്‌റോൺ ആദ്യം ഭയപ്പെട്ടതുപോലെ ഗുരുതരമല്ലെന്നും അതേസമയം വേരിയന്റ് ഉണ്ടാക്കുന്ന അപകടസാധ്യത പൂർണ്ണമായി വിലയിരുത്താൻ കൂടുതൽ ഡാറ്റ ആവശ്യമാണെന്നുമാണ്.