കുവൈത്തിൽ സ്‌കൂളുകളിൽ ഓറൽ, ഡെന്റൽ ക്ലിനിക്കുകൾ നിലനിർത്തണമെന്ന നിർദേശവുമായി ആരോഗ്യമന്ത്രാലയം

0
27

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്‌കൂളുകളിൽ ഓറൽ, ഡെന്റൽ ക്ലിനിക്കുകൾ നിലനിർത്താൻ ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.വിവിധ വിദ്യാഭ്യാസ ജില്ലകളിലായി 84 ക്ലിനിക്കുകൾ ആണുള്ളത്. വിദ്യാഭ്യാസ മന്ത്രാലയ അണ്ടർസെക്രട്ടറിക്ക് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് നൽകിയ കത്തിന്റെ പകർപ്പ് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അൽ-അൻബ ദിനപ. ലഭിച്ചു: കത്തിലെ ഉള്ളടക്കം ഇപ്രകാരം – “ആരോഗ്യ മന്ത്രാലയത്തിലെ ഓറൽ ആൻഡ് ഡെന്റൽ ഹെൽത്ത് മോണിറ്ററിങ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളുകളിലെ ഓറൽ, ഡെന്റൽ ക്ലിനിക്കുകൾ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഈ വർഷങ്ങളിലുടനീളം, വിദ്യാർത്ഥികളുടെ ആരോഗ്യം പരിപാലിക്കുന്നതിൽ സ്കൂൾ ഭരണകൂടങ്ങളുടെയും വിദ്യാഭ്യാസ ജില്ലകളുടെയും പൂർണ്ണമായ സഹകരണം ലഭിച്ചിട്ടുണ്ട്. ക്ലിനിക്കുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ വ്യക്തമാവുകയും മെഡിക്കൽ ടീമുകൾക്ക് സ്കൂളുകളിലേക്ക് തിരികെയെത്തുന്നത് വരെയും, ക്ലിനിക്കുകൾ മാറ്റുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കുക.” എന്ന നിർദ്ദേശമാണ് കത്തിൽ നൽകിയിരിക്കുന്നത്.