കുവൈത്ത് സിറ്റി: ഡിസംബർ 1 മുതൽ 7 വരെയുള്ള കാലയളവിൽ 474 നിയമ ലംഘകരെ നാടുകടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അലി സബാഹ് അൽ സലേം അൽ സബാഹിന്റെ നിർദേശ പ്രകാരമാണ് നടപടിയെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പ്രസ്താവനയിൽ പറഞ്ഞു.