60 ന് മുകളിലുള്ള പ്രവാസികൾക്ക് താൽക്കാലികമായി റസിഡൻസി കാലാവധി നീട്ടി നൽകുന്നത് തുടരും

0
26

കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റസിഡൻസി പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങൾ നടപ്പാകാത്ത സാഹചര്യത്തിൽ , ഈ വിഭാഗത്തിൽ പെടുന്ന പ്രവാസികളിൽ റെസിഡൻസി കാലഹരണപ്പെട്ടവർക്ക് കാലാവധി താൽക്കാലികമായി നീട്ടി നൽകുന്നത് ആഭ്യന്തരമന്ത്രാലയം തുടരുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.മാനുഷിക പരിഗണന കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം ഒരു മാസം മുതൽ 3 മാസം വരെ താൽക്കാലികമായി താമസ അനുമതി അനുവദിക്കുന്നത് .
താൽക്കാലിക റസിഡൻസിയിൽ കുവൈത്തിൽ താമസിക്കുന്നവർ രാജ്യം വിട്ടുപോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അങ്ങനെ ചെയ്യുന്നത് റസിഡൻ്റ് സി നഷ്‌ടപ്പെടുന്നതിന് കാരണമാകും. പിന്നീട് പ്രവാസികൾക്ക് അതേ വിസയിൽ കുവൈത്തിലേക്ക് മടങ്ങാൻ കഴിയില്ല.