കുവൈത്ത് സിറ്റി: പ്രവാസികളുടെ തൊഴിലുമായി ബന്ധപ്പെട്ട സ്വകാര്യ മേഖലാ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നിർദ്ദേശം എരവി ബദർ അൽ ഹമീദി പാർലമെൻറിൽ സമർപ്പിച്ചു.
ഭേദഗതിയിൽ പറയുന്നത് ഇപ്രകാരം: , “പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൻ്റെ അനുമതിയോടെ അല്ലാതെ തൊഴിലുടമയെ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് നിരോധിച്ചിരിക്കുന്നു, കൂടാതെ തൊഴിലുടമയിൽ നിന്ന് പിരിച്ചെടുക്കേണ്ട രേഖകൾ, ഫീസ് എന്നിവ സംബന്ധിച്ച് മന്ത്രിതലത്തിൽ തീരുമാനം പുറപ്പെടുവിക്കുകയും ചെയ്യണം. ഒരു സ്വകാര്യ സ്ഥാപനമോ സർക്കാർ ഏജൻസിയുടെ പ്രോജക്‌ടുകളും അവയിൽ സേവന പ്രവർത്തനങ്ങളും നടപ്പിലാക്കാൻ കരാറിലേർപ്പെട്ടിരിക്കുന്ന വ്യക്തിയോ, രാജ്യത്തിന് പുറത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനോ സ്‌പോൺസർഷിപ്പ് മാറ്റുന്നതിനോ ഉള്ള അഭ്യർത്ഥന യോഗ്യതയുള്ള അധികാരികൾക്ക് സമർപ്പിക്കരുത്. തൊഴിൽ ദാതാവ് – ലേബർ റിക്രൂട്ടർ – റിക്രൂട്ട് ചെയ്ത ഓരോ തൊഴിലാളിക്കും അതോറിറ്റി നൽകുന്ന അംഗീകാരത്തിന് അനുസൃതമായി (500) ദിനാർ ഇൻഷുറൻസ് തുക നൽകാൻ ബാധ്യസ്ഥനാണ് എന്നും ഭേദഗതിയിൽ പറയുന്നു.
Home Middle East Kuwait പ്രവാസികളുടെ തൊഴിലുമായി ബന്ധപ്പെട്ട സ്വകാര്യമേഖലാ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നിർദ്ദേശം ബദർ അൽ ഹമീദി...