പ്രവാസികൾക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനും പൗരന്മാർക്ക് രാജ്യത്തുനിന്ന് വിദേശ യാത്ര പോകുന്നതിനും ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നത് പരിഗണനയിലുള്ളതായി

0
23

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനും പൗരന്മാർക്ക് രാജ്യത്തുനിന്ന് വിദേശ യാത്ര പോകുന്നതിനും ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) നിർബന്ധമാക്കുന്നത് പരിഗണനയിലുള്ളതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇത് സംബന്ധിച്ച് പഠനം നടക്കുന്നതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് എത്രയും പെട്ടെന്ന് നടപ്പാക്കുമെന്നത് തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എത്രയും വേഗം കുവൈറ്റിലെ ജനങ്ങൾക്ക് മൂന്നാം ഡോസ് (ബൂസ്റ്റർ ഡോസ്) കുത്തിവയ്പ്പ് നൽകണമെന്നാണ് ആരോഗ്യ മന്ത്രാലയ അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം എന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി അൽ ഖബാസ്ദിനപത്രം റിപ്പോർട്ട് ചെയ്തു.