കുവൈത്തിൽ രണ്ടര ലക്ഷത്തോളം ഡ്രൈവിംഗ്‌ ലൈസൻസുകൾ റദ്ധ്‌ ചെയ്യും

0
17

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ അനധികൃത മാർഗ്ഗത്തിലൂടെ നേടിയ രണ്ടര ലക്ഷത്തോളം
ഡ്രൈവിംഗ്‌ ലൈസൻസുകൾ റദ്ധ്‌ ഗതാഗത വിഭാഗം തയ്യാറെടുക്കുന്നു. അതോടൊപ്പം പഴയ സാധുവായ ഡ്രൈവിംഗ് ലൈസൻസുകൾക്ക് പകരം പുതിയത് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട്‌ ചെയ്തു.

പുതിയ ലൈസൻസുകൾ നൽകുന്നതിനുള്ള പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള സമിതി ഈ മാസം ആദ്യം പ്രവർത്തനം ആരംഭിച്ചതായും മൂന്നു മാസമാണു ഇതിന്റെ പ്രവർത്തന കാലാവധി എന്നും ബന്ധപ്പെട്ട വൃത്തങ്ങൾ ഞങ്ങൾ വ്യക്തമാക്കി . ഈ പദ്ധതി റോഡുകളിലെ തിരക്ക്‌ കുറക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. വൈകാതെ തന്നെ നടപ്പാക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
സാധുവായ ലൈസൻസുകൾ മാറ്റിസ്ഥാപിക്കുന്നതിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ഇൻഫർമേഷൻ സിസ്റ്റംസ്, മാനവ ശേഷി സമിതി മുതലായ മൂന്നു സർക്കാർ ഏജൻസികളുടെ സംയുക്ത സമിതികളാണു തീരുമാനം കൈകൊള്ളുക.
“ആദ്യ ഘട്ടത്തിൽ, പഴയ സാധുവായ ലൈസൻസ് ഉള്ള എല്ലാ പ്രവാസികളും തങ്ങളുടെ ലൈസൻസുകൾ പുതിയ സ്മാർട്ട്‌ ലൈസൻസ്‌ സംവിധാനത്തിലേക്ക്‌ മാറ്റേണ്ടതാണു. കണക്കുകൾ പ്രകാരം, ഈ പ്രക്രിയ വഴി രണ്ടര ലക്ഷത്തോളം ഡ്രൈവിംഗ്‌ ലൈസൻസുകൾ വിവിധ കാരണങ്ങളാൽ റദ്ദാക്കാൻ ഇടയാക്കുമെന്നാണു മന്ത്രാലയം കരുതുന്നത്‌.കൃത്രിമത്വത്തിലൂടെ ലൈസൻസുകൾ നേടിയ പ്രവാസികൾ, നിയമവിരുദ്ധമായി വാഹനമോടിക്കൽ, അല്ലെങ്കിൽ താമസരേഖ മറ്റൊരു തൊഴിലുടമയിലേക്ക്‌ മാറുന്നത്‌ വഴി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള അർഹത നഷ്ടമാകൽ, അല്ലെങ്കിൽ രാജ്യം വിട്ട ശേഷം താമസ രേഖ അവസാനിച്ചത്‌ മൂലം രാജ്യത്തേക്ക്‌ തിരികെ വരാൻ കഴിയാത്തവർ മുതലായ വിഭാഗങ്ങളുടെ ലൈസൻസുകളാണു റദ്ധ്‌ ചെയ്യപ്പെടുന്നവയിൽ ഭൂരി ഭാഗവും എന്നും അധികൃതർ വ്യക്തമാക്കി.