സോഷ്യല്‍ മീഡിയ അക്കൗണ്ട്കൾ വഴി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് തടയാന്‍ കുവൈത്ത് സര്‍ക്കാര്‍

0
25

കുവൈറ്റ്: കുവൈറ്റിലെ സമൂഹമാധ്യമ ഉപയോക്താക്കളിൽ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.8 ശതമാനം ആണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കുവൈറ്റ് ഡേറ്റ പോർട്ടൽ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 42.5 ലക്ഷമാണ് രാജ്യത്തെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ എണ്ണം. കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 35,000 എണ്ണം ആണ് വര്‍ധിച്ചിരിക്കുന്നത്. കുവൈറ്റിലെ ആകെ ജനസംഖ്യ 43 ലക്ഷത്തിന് മുകളില്‍ ആണ്. എന്നാല്‍ കുവൈറ്റില്‍ ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 69.4 ലക്ഷം മൊബൈൽ ഫോണുകളാണ്. ഒരാള്‍ക്ക് ഒന്നിലധികം ഡിവൈസുകൾ ഉള്ളതിനാല്‍ ആണ് ഇത്രയും അധികം വരുന്നത്. നിരവധി പേര്‍ വ്യാജ മേൽവിലാസത്തില്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുറക്കുന്നുണ്ട്. ഇത്തരത്തില്‍ തുറന്ന അക്കൗണ്ടുകൾ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് തടയാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയുടെ ചെയർമാൻ എൻജിനീയർ സലീം മുതീബ് അൽ ഉസൈനയുടെ നേതൃത്വത്തിലാണ് സമിതി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കുവൈറ്റ് മന്ത്രിസഭയാണ് ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ സ്വീകരിച്ചത്.